Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2000 Rupee Notes

2000 രൂ​പ നോ​ട്ടു​മാ​റ്റി​യെ​ടു​ക്കാ​ന്‍ ഇ​നി​യും അ​വ​സ​രം

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്ത് പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 2,000 രൂ​​​പ നോ​​​ട്ടു​​​ക​​​ളു​​​ടെ 98.45 ശ​​​ത​​​മാ​​​ന​​​വും തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ. 2023 മേ​​​യ് 19-ന് ​​​നോ​​​ട്ടു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​മ്പോ​​​ള്‍ 3.56 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ നോ​​​ട്ടു​​​ക​​​ളാ​​​യി​​​രു​​​ന്നു വി​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍, 2026 മാ​​​ര്‍​ച്ച് 31-ലെ ​​​ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ഇ​​​തി​​​ന്‍റെ മൂ​​​ല്യം 5,501 കോ​​​ടി രൂ​​​പ​​​യാ​​​യി കു​​​റ​​​ഞ്ഞു​​​വെ​​​ന്ന് റി​​​സ​​​ര്‍​വ് ബാ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ല​​​വി​​​ല്‍ പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ള്ള നോ​​​ട്ടു​​​ക​​​ള്‍​ക്ക് നി​​​യ​​​മ​​​സാ​​​ധു​​​ത തു​​​ട​​​രു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ബാ​​​ങ്കു​​​ക​​​ള്‍ വ​​​ഴി നോ​​​ട്ടു​​​ക​​​ള്‍ മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചെ​​​ങ്കി​​​ലും റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ 19 ഇ​​​ഷ്യു ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി നോ​​​ട്ടു​​​ക​​​ള്‍ മാ​​​റു​​​ന്ന​​​തി​​​നോ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നോ ഇ​​​പ്പോ​​​ഴും സൗ​​​ക​​​ര്യ​​​മു​​​ണ്ട്.

വ്യ​​​ക്തി​​​ക​​​ള്‍​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും ത​​​ങ്ങ​​​ളു​​​ടെ പ​​​ക്ക​​​ലു​​​ള്ള നോ​​​ട്ടു​​​ക​​​ള്‍ പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി ആ​​​ര്‍​ബി​​​ഐ ഇ​​​ഷ്യു ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ച് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് ക്രെ​​​ഡി​​​റ്റ് ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും നി​​​ല​​​വി​​​ലു​​​ണ്ട്.

2023 ഒ​​​ക്ടോ​​​ബ​​​ര്‍ മു​​​ത​​​ല്‍ ആ​​​ര്‍​ബി​​​ഐ ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ നേ​​​രി​​​ട്ട് നി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​പ​​​ണി​​​യി​​​ല്‍നി​​​ന്ന് നോ​​​ട്ടു​​​ക​​​ള്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ങ്കി​​​ലും ശേ​​​ഷി​​​ക്കു​​​ന്ന നോ​​​ട്ടു​​​ക​​​ള്‍ കൂ​​​ടി ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി റി​​​സ​​​ര്‍​വ് ബാ​​​ങ്ക് മു​​​ന്നോ​​​ട്ട് പോ​​​വു​​​ക​​​യാ​​​ണ്.

Latest News

Corehub Up